Post Category
ആം ആദ്മി ബീമാ യോജന (ആബി) സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
കാക്കനാട്: ആം ആദ്മി ബീമാ യോജന (ആബി) 2018-19 വര്‍ഷത്തെ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ആബി പദ്ധതിയില്‍ അംഗത്വം എടുത്തിട്ടുളള അംഗത്തിന്റെ ഒമ്പതു മുതല്‍ പ്ലസ് ടു (ഐ.റ്റി.ഐ) ഉള്‍പ്പെടെ പഠിക്കുന്ന കുട്ടികള്‍ക്കാണ് അപേക്ഷ നല്‍കുവാന്‍ അവസരം. പരമാവധി രണ്ട് കുട്ടികള്‍ക്ക് മാത്രമേ സ്‌കോളര്‍ഷിപ്പ് ലഭിക്കൂ. പ്രതിവര്‍ഷം 1200 രൂപ ലഭിക്കും. അപേക്ഷാ ഫോം ംംം.രവശമസ.ീൃഴ വെബ്സൈറ്റില്‍ നിന്നോ രണ്ട് രൂപ നിരക്കില്‍ അക്ഷയ കേന്ദ്രങ്ങളില്‍ നിന്നോ ലഭിക്കും. കുട്ടി പഠിക്കുന്ന സ്‌കൂളിലെ പ്രധാന അദ്ധ്യാപകനെ കൊണ്ട് സാക്ഷ്യപ്പെടുത്തിയ അപേക്ഷ ഫോം അക്ഷയ കേന്ദ്രങ്ങള്‍ വഴി 15 രൂപ നിരക്കില്‍ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കാവുന്ന അവസാന തീയതി ഫെബ്രുവരി 28. ആബി പദ്ധതിയില്‍ ഇനിയും ആധാര്‍ ലിങ്ക് ചെയ്യാത്തവര്‍ ഉടന്‍തന്നെ www.chiak.org വെബ്സൈറ്റ് വഴി ലിങ്ക് ചെയ്യുക.
date
- Log in to post comments