Post Category
പട്ടികവര്‍ഗ്ഗ അയല്‍ക്കൂട്ട സംഗമം
കാക്കനാട്: പട്ടികവര്‍ഗ്ഗ സുസ്ഥിരവികസന പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ കുട്ടമ്പുഴ പഞ്ചായത്തിലെ കല്ലേലിമേട് കമ്മ്യൂണിറ്റി ഹാളില്‍ പട്ടികവര്‍ഗ്ഗ അയല്‍ക്കൂട്ട സംഗമം നടന്നു. തൊഴിലുറപ്പ് പദ്ധതിയെ മാത്രം ആശ്രയിക്കുന്ന ഇവര്‍ക്ക് കുടുംബശ്രീയിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ചും സ്വയം വരുമാന മാര്‍ഗ്ഗങ്ങളെക്കുറിച്ചും ട്രെയിനിംഗ് ടീം അംഗം മഞ്ജു ഉണ്ണി ക്ലാസെടുത്തു.
തലവച്ചപ്പാറ, കുഞ്ചിപ്പാറ ആദിവാസികുടികളില്‍ നിന്ന് അമ്പതു പേര്‍ സംഗമത്തില്‍ പങ്കെടുത്തു. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ പൊന്നി കണ്ണന്‍, കുട്ടമ്പുഴ സി ഡി എസ് വൈസ് ചെയര്‍പേഴ്‌സണ്‍ വത്സ ബിനു, എ ഡി എസ് പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയവര്‍ സംഗമത്തിന് നേതൃത്വം നല്‍കി. സംഗമത്തിന് ശേഷംസ്‌നേഹ വിരുന്നും നടന്നു.
date
- Log in to post comments