കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍: രക്ഷിതാക്കളെ ആശങ്കപ്പെടുത്തുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്
കാക്കനാട്: പത്രമാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍
കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതിനുളള ശ്രമങ്ങള്‍ നടക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പഞ്ചായത്ത് മെംബര്‍ അഡ്വ. അനിതാ ഷീലന്റെ ആവശ്യപ്രകാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനിലിന്റെ അധ്യക്ഷതയില്‍ സാമൂഹ്യ നീതി ഓഫീസര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, സ്‌പെഷ്യല്‍ ജുവനൈല്‍ ഓഫീസര്‍ എന്നീ ഉദ്യോഗസ്ഥരുടെ യോഗം ജില്ലാ പഞ്ചായ ത്ത്
പ്രസിഡന്റിന്റെ ചേംബറില്‍ നടന്നു.
ഭിക്ഷാടനം വര്‍ധിക്കുന്നതു കൊണ്ടാണ് ഇത്തരം പ്രവണതകളുണ്ടാകുന്നതെന്നും സംശയമുളളവരെ പിടിച്ചാലും അവരെ താമസി പ്പിക്കുന്നതിനുളള സൗകര്യമില്ലായ്മയും പ്രവര്‍ത്തനത്തിന് തടസം നേരിടുന്നതായി സ്‌പെഷ്യല്‍ ജുവനൈല്‍ ഓഫീസര്‍ അഭിപ്രായ െപ്പട്ടു. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതു സംബന്ധിച്ച കേസുകള്‍ വിരളമാണെന്നും സോഷ്യല്‍ മീഡിയയിലൂടെ രക്ഷിതാക്കളെ ആശങ്കപ്പെടുത്തുന്ന വാര്‍ത്തകള്‍
മന:പൂര്‍വം സൃഷ്ടിക്കുന്നതാണെന്നും യോഗം അഭിപ്രായപ്പെട്ടു. തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവര്‍ പിന്തിരിയണമെന്നും യോഗം ആവശ്യപ്പെട്ടു.
വൈസ് പ്രസിഡന്റ് അഡ്വ. ബി.എ. അബ്ദുള്‍ മുത്തലിബ്, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ പ്രീതി വില്‍സണ്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ സൈന കെ.ബി., സ്‌പെഷ്യല്‍ ജുവനൈല്‍ ഓഫീസര്‍മാരായ ബേബി കെ.ജി., വിപിന്‍ സി. ആര്‍, പി.എസ്. മുഹമ്മദ് അഷ്‌റഫ്, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ജാന്‍സി ജോര്‍ജ്, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ പി.എസ്. ഷൈല, സെക്രട്ടറി കെ.കെ. അബ്ദുള്‍ റഷീദ് എന്നിവര്‍ പങ്കെടുത്തു.
- Log in to post comments