Skip to main content

ദേശീയ പക്ഷിമൃഗ പ്രദര്‍ശനം: പരസ്യ വാഹനം പര്യടനം തുടങ്ങി

ദേശീയ പക്ഷി-മൃഗ പ്രദര്‍ശനത്തിന്റെ പ്രചാരണത്തിനായി സജ്ജമാക്കിയ  പരസ്യവാഹനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജഗദമ്മ ടീച്ചര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. അഡീഷണല്‍ ഡയറക്ടര്‍മാരായ ഡോ.ബി.ബാഹുലേയന്‍, ഡോ. ബാബു, ഡോ.കെ.കെ.തോമസ്, ഡോ.ഷാഹുല്‍ഹമീദ് തുടങ്ങിവര്‍ പങ്കെടുത്തു.

ആശ്രാമം മൈതാനത്ത് നവംബര്‍ 10 മുതല്‍ 13 വരെ നടക്കുന്ന മേളയുടെ  വിളംബരത്തിന് ഏഴ് കുതിരകളെ പൂട്ടിയ വണ്‍ണ്ടിയും ഒട്ടകവുമുണ്ടാകും.   പ്രദര്‍ശന ദിവസങ്ങളില്‍ രാവിലെ ആറു മുതല്‍ 10 വരെയും ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ ആറുവരെയുമാണ് കുതിരവണ്ടി നഗരം ചുറ്റുന്നത്. പ്രചാരണത്തിനായി പത്തോളം  പരസ്യവാനുകളും ക്രമീകരിച്ചിട്ടുണ്ട്. 

(പി.ആര്‍.കെ.നമ്പര്‍  2536/17)

date