സരസമ്മയുടെ പേര് വീടില്ലാത്തവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ നിര്‍ദേശം
ക്യാന്‍സര്‍ രോഗിയായ തെള്ളിയൂര്‍ സ്വദേശിനി സരസമ്മയ്ക്ക് എഴുമറ്റൂര്‍ വില്ലേജില്‍ 10 സെന്‍റ് സ്ഥലമുണ്ടായിരുന്നു. ചികിത്സയ്ക്ക് പണം ഇല്ലാതെ വന്നതോടെ കിടപ്പാടം വിറ്റ് ചികിത്സ നടത്തിയ ഇവര്‍ താത്ക്കാലികമായി തോട്ടപ്പുഴശേരി പഞ്ചായത്തില്‍ കുറച്ചുനാള്‍ വീടെടുത്ത് താമസിച്ചു. ഈ സമയത്ത് ഭൂമിയും വീടും ഇല്ലാത്തവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനായി ലൈഫ് പദ്ധതിയിന്‍ കീഴില്‍ എഴുമറ്റൂര്‍ പഞ്ചായത്തില്‍ അപേക്ഷ നല്‍കി. എന്നാല്‍ അപേക്ഷക എഴുമറ്റൂര്‍ പഞ്ചായത്തിലെ സ്ഥിരതാമസക്കാരിയല്ല എന്ന കാരണത്താല്‍ അപേക്ഷ നിരസിച്ചു. തോട്ടപ്പുഴശേരി പഞ്ചായത്തില്‍ വാടകയ്ക്ക് താമസിക്കുകയാണെങ്കിലും രേഖകളെല്ലാം തന്നെ എഴുമറ്റൂരിലേതായതിനാല്‍ അവിടെയും ലിസ്റ്റില്‍ ഉള്‍പ്പെടാന്‍ കഴിയാതായി. ഇപ്പോള്‍ എഴുമറ്റൂര്‍ പഞ്ചായത്തില്‍ വാടകയ്ക്ക് വീണ്ടും വീടെടുത്ത് താമസിക്കുന്ന സരസമ്മയെ ഭൂമിയും വീടും ഇല്ലാത്തവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുവാന്‍ ജില്ലാ കളക്ടര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. സാങ്കേതികത്വത്തിന്‍റെ കാരണം പറഞ്ഞ് പാവപ്പെട്ടവര്‍ക്കുള്ള ആനുകൂ ല്യങ്ങള്‍ നിഷേധിക്കുന്ന ചില ഉദ്യോഗസ്ഥരുടെ നടപടി ഒരു കാരണവശാലും അംഗീകരിക്കി ല്ലെന്നും ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു.
(പിഎന്‍പി 385/18)
- Log in to post comments