നോര്‍ക്കാ റൂട്ട്‌സ് പരിശീലനം
ചാത്തന്നൂര്‍ ഗവണ്‍മെന്റ് ഐ.ടി.ഐ യില്‍ നോര്‍ക്കാ റൂട്ട്‌സ് വിവിധ ട്രേഡുകളില്‍ പരിശീലനം നല്‍കുന്നു. ആട്ടോ കാഡ് 2ഡി ആന്റ് 3ഡി (യോഗ്യത: ഐ.ടി.ഐ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ കോഴ്‌സ് പൂര്‍ത്തീകരണം/ഡിപ്ലോമ/ബി ടെക്/തത്തുല്യം), വെല്‍ഡല്‍-ആര്‍ക്/ഗ്യാസ് (യോഗ്യത: ഐ.ടി.ഐ വെല്‍ഡര്‍ കോഴ്‌സ് പൂര്‍ത്തീകരണം), ഇന്‍ഡസ്ട്രിയല്‍ ഇലക്ട്രീഷ്യന്‍ (യോഗ്യത: ഐ.ടി.ഐ ഇലക്ട്രീഷ്യന്‍ കോഴ്‌സ് പൂര്‍ത്തീകരണം), ഡെന്റിംഗ് ആന്റ് പെയിന്റിംഗ് (യോഗ്യത: ഐ.ടി.ഐ എം.എം.വി/മെക്കാനിക്ക് ഡീസല്‍/സി.ഒ.ഇ കോഴ്‌സ് പൂര്‍ത്തീകരണം, തത്തുല്യ മേഖലയിലുള്ള പ്രവൃത്തിപരിചയം), ടോട്ടല്‍ സ്റ്റേഷന്‍ (യോഗ്യത: ഐ.ടി.ഐ സിവല്‍/സര്‍വ്വേയര്‍), വെല്‍ഡര്‍ -ടിഗ് ആന്റ് മിഗ് (യോഗ്യത: എസ്.എസ്.എല്‍.സിയും വെല്‍ഡിംഗിലുള്ള പ്രവൃത്തിപരിചയവും).
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 17. അപേക്ഷാ ഫോമും വിശദ വിവരങ്ങളും ഐ.ടി.ഐ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0474-2594579, 9446820027.
(പി.ആര്‍.കെ.നമ്പര്‍ 2543/17)
- Log in to post comments