Skip to main content

ജേര്‍ണലിസ്റ്റ് ഇന്റേണ്‍ഷിപ്പ്

കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ ആറുമാസ കാലത്തേക്ക് ഒരു ജേര്‍ണലിസ്റ്റ് ഇന്റേണിനെ നിയോമിക്കുന്നു. യോഗ്യത - ജേര്‍ണലിസത്തില്‍ ബിരുദം/ബിരുദാനന്തര ബിരുദം.

പ്രായം 18നും 30 നും ഇടയില്‍. താത്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം അപേക്ഷ നവംബര്‍ 20 നകം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്‍, കൊല്ലം-13 എന്ന വിലാസത്തില്‍ നല്‍കണം. തിരഞ്ഞെടുക്കുന്നവര്‍ക്ക് സ്റ്റൈപ്പന്റ് ലഭിക്കും. ഫോണ്‍-0474 2794692.

(പി.ആര്‍.കെ.നമ്പര്‍  2544/17)

date