Post Category
പോലീസ് ഉദ്യോഗസ്ഥര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സാന്ത്വന സംഗീതസന്ധ്യ
പോലീസ് ഉദ്യോഗസ്ഥര്‍ക്കും കുടുംബാംഗങ്ങള്‍ക്കും നിത്യ ജീവിതത്തിലെ മാനസിക പിരിമുറുക്കങ്ങളില്‍ നിന്നും സമ്മര്‍ദ്ദങ്ങളില്‍ നിന്നും ആശ്വാസം ലഭ്യമാക്കാന്‍ കേരള പോലീസിന്റെ ആഭിമുഖ്യത്തില്‍ സംഗീത സന്ധ്യ നടത്തും. മ്യൂസിക് തെറാപ്പിയില്‍ പ്രാഗത്ഭ്യം തെളിയിച്ച ജയപ്രകാശ് മേനോന് സംഗീത സന്ധ്യ നയിക്കും. ഫെബ്രുവരി 20 ന് വൈകിട്ട് ആറിന് തിരുവനന്തപുരം കോ-ബാങ്ക് ആഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പത്നി കമല വിജയന് മുഖ്യാതിഥി ആയിരിക്കും.
പി.എന്‍.എക്സ്.625/18
date
- Log in to post comments