Skip to main content

ഫലവൃക്ഷ തൈകള്‍ വിതരണത്തിന്

പാലക്കാട് നഗരസഭാ കൃഷിഭവനില്‍ ഫലവൃക്ഷതൈകള്‍ 75 ശതമാനം സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യും. ഒട്ടുമാവിന്‍  തൈ 15 രൂപയ്ക്കും ഒട്ടുപ്ലാവിന്‍ തൈ 12.50 രൂപയ്ക്കും കറിവേപ്പില തൈ 2.5 രൂപയ്ക്കും ലഭിക്കും.

മട്ടുപ്പാവില്‍  പച്ചക്കറി കൃഷി ചെയ്യുന്നതിന് 25 തൈകള്‍ 50 ശതമാനം സബ്‌സിഡി നിരക്കില്‍ ആയിരം രൂപയ്ക്ക് ലഭിക്കും. നഗരസഭാ പരിധിയില്‍  താമസിക്കുന്നവര്‍ നഗരസഭാ കൃഷിഭവനിലോ നഗരസഭാ അംഗങ്ങളുമായോ ബന്ധപ്പെടണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു. 
 

date