Skip to main content

'അസാപ്'ല്‍  വ്യവസായ മേഖലയുടെ പ്രാതിനിധ്യം ഉറപ്പാക്കും

വിദ്യാര്‍ഥികളിലെ നൈപുണ്യ വികസനം ലക്ഷ്യമിട്ടുള്ള അഡീഷനല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്) പദ്ധതിയില്‍ വ്യവസായ മേഖലയുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനായി ജില്ലാ കലക്ടറേറ്റ് സമ്മേളനഹാളില്‍ 'ഇന്‍ഡസ്ട്രി റൗണ്ട് ടേബ്ള്‍' യോഗം ചേര്‍ന്നു.

വിദ്യാര്‍ഥികളിലെ കഴിവുകളെ കണ്ടെത്തി പ്രത്യേക പരിശീലനം നല്‍കി വ്യവസായ മേഖലയില്‍ തൊഴില്‍  ഉറപ്പാക്കുകയും അതുവഴി വ്യവസായിക വികസനവും നടപ്പാക്കുകയാണ് യോഗത്തിന്റെ ലക്ഷ്യം.ഒറ്റപ്പാലം കിന്‍ഫ്രയിലും തൃത്താല ചാത്തന്നൂരും തുടങ്ങുന്ന കമ്മ്യൂനിറ്റി സ്‌കില്‍ പാര്‍ക്കില്‍  വ്യവസായികളുടെയും സംരഭകരുടെയും പ്രാതിനിധ്യം ഉറപ്പാക്കും.

ഇതുമൂലം വിദ്യാര്‍ഥികള്‍ക്ക് വ്യവസായ ശാലകളില്‍ പരിശീലനത്തിന് അവസരമുണ്ടാകും. 
ജില്ലാ ഭരണകാര്യാലയവും ജില്ലാ വ്യവസായ വകുപ്പും ചേര്‍ന്ന് നടത്തിയ യോഗം എ.ഡി.എം.എസ്.വിജയന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം അസി.ജില്ലാ മാനെജര്‍ റഹ്മത്ത് അലി അധ്യക്ഷനായ പരിപാടിയില്‍ 'റോള്‍ ഓഫ് ഇന്‍ഡസ്ട്രി ഇന്‍ സ്‌കില്ലിങ് ആന്‍ഡ് സ്‌കില്‍ എക്കോസിസ്റ്റം' വിഷയത്തില്‍ അസാപ് സ്ട്രാറ്റജി ഹെഡ് പി.എം.റിയാസ് മുഖ്യ പ്രഭാഷണം നടത്തി. അസാപ് സ്റ്റേറ്റ് പ്രോഗ്രാം മാനെജര്‍ എം.ജി.രാജന്‍, ജില്ലാ പ്രോഗ്രാം മാനെജര്‍ ഡി.ശെന്തില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു. 
 

date