കാര്‍ഷിക സ്വയംപര്യാപ്തത; അടിമാലിയുടെ ലക്ഷ്യം
കോവിഡ് പ്രതിരോധ നടപടികളും തുടര്‍ കരുതലും ശക്തമാക്കി അടിമാലി ഗ്രാമപഞ്ചായത്ത് വിശദമായ കര്‍മ്മപദ്ധതിക്ക് രൂപം നല്‍കി. ഇതിന്റെ ഭാഗമായി കൃഷിക്ക്, പ്രത്യേകിച്ച് പച്ചക്കറികള്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ക്കും പരമാവധി മുന്‍ഗണന നല്‍കും. എല്ലാ കുടുംബശ്രീ സംഘങ്ങള്‍ക്കും മറ്റെല്ലാ കുടുംബങ്ങള്‍ക്കും പച്ചക്കറി തൈകള്‍ ഭക്ഷ്യധാന്യ വിത്തുകള്‍ എന്നിവ സൗജന്യമായി നല്‍കും. വീടുകളുടെ ചുറ്റിനും ലഭ്യമായ പുരയിടത്തിലും എല്ലാത്തരം ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും കൃഷി ചെയ്യണം. തരിശു സ്ഥലങ്ങള്‍ കണ്ടെത്തി ഉടമകളുമായി ധാരണയിലെത്തി അവിടങ്ങളില്‍ യോജ്യമായ വിളകള്‍ കുടുംബശ്രീ കൃഷി ഇറക്കണം. എല്ലാ വീടുകളിലും കഴുകി ഉപയോഗിക്കാവുന്ന മാസ്‌കുകള്‍ സൗജന്യമായി വിതരണം ആരംഭിച്ചു. എല്ലാവര്‍ക്കും ഒരു ജോഡി തുണി മാസ്‌ക് എന്നതാണ് ലക്ഷ്യം. കൂടാതെ വിദേശ രാജ്യങ്ങളില്‍ നിന്നും അന്യ സംസ്ഥാനത്ത് നിന്നും വരുന്നവരെ സുരക്ഷിതമായി ക്വാറന്റയിന്‍ ചെയ്യിപ്പിക്കുന്നതിനും ക്രമീകരണങ്ങള്‍ ഏര്‍പ്പാടാക്കി വരികയാണ്. ഇപ്രകാരം വരുന്നവരുടെ വാര്‍ഡ് തിരിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കും. ഡെങ്കിപ്പനി പ്രതിരോധം മറ്റ് മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടത്തുന്നു.
- Log in to post comments