Skip to main content

ധനസഹായത്തിന് അപേക്ഷിക്കാം

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ കോവിഡ് ധനസഹായത്തിന് അക്ഷയ കേന്ദ്രം മുഖേനയോ www.karshakathozhilali.org  വെബ്‌സൈറ്റിലൂടെയോ അപേക്ഷിക്കാം. അപേക്ഷയോടൊപ്പം ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്കിന്റെ ആദ്യ പേജ്, അംഗത്വ പാസ്ബുക്കിന്റെ വിശദ വിവരങ്ങള്‍ അടങ്ങിയ ആദ്യ പേജ്, അവസാനം അംശദായം അടച്ച് പേജ് എന്നീ രേഖകളും അപ്‌ലോഡ് ചെയ്യണം. മേല്‍പ്പറഞ്ഞ രേഖകളിലെ പേരിലോ വിലാസത്തിലോ വ്യത്യാസം ഉണ്ടെങ്കില്‍ ഒരേ ആള്‍ എന്നുള്ള  (one and same)  സര്‍ട്ടിഫിക്കറ്റും നല്‍കണം. അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ വെബ്‌സൈറ്റ് വഴി അപേക്ഷിക്കേണ്ടതില്ല. ഇ-മെയില്‍ വിലാസത്തില്‍ അയക്കുന്ന അപേക്ഷ പരിഗണിക്കില്ല.
 

date