കോവിഡ് 19 ജാഗ്രത: 2803 വാഹന പെര്‍മിറ്റുകള്‍ നല്‍കി
കോഴിക്കോട് ജില്ലയില്‍ മാര്‍ച്ച് 25 മുതല്‍ മെയ് അഞ്ച് വരെയായി 2803 ചരക്കു വാഹന പെര്‍മിറ്റിനുള്ള അപേക്ഷകള്‍ക്ക് അംഗീകാരം നല്‍കി. 2082 അന്തര്‍ജില്ല പെര്‍മിറ്റുകളും 721 അന്തര്‍സംസ്ഥാന പെര്‍മിറ്റുകളുമാണ് അനുവദിച്ചത്. ആകെ 8869 അപേക്ഷകള്‍ ലഭിച്ചിരുന്നു. വാഹന പെര്‍മ്മിറ്റിനുള്ള അപേക്ഷകള്‍ കോവിഡ് 19 ജാഗ്രത പ്രോഗസ്റ്റീവ് വെബ് അപ്ലിക്കേഷന്‍ വഴിയും നേരിട്ട് കണ്‍ട്രോള്‍ റൂമുകളിലുമായാണ് സ്വീകരിച്ചിരുന്നത്. ലോക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി ചരക്കുവാഹനങ്ങള്‍ക്ക് ഇപ്പോള്‍ പാസ് ആവശ്യമില്ല.
നിലവില്‍ സംസ്ഥാനത്തിന് പുറത്തേക്ക് യാത്രചെയ്യുന്നവര്‍ 'കോവിഡ് 19 ജാഗ്രത' വെബ് പോര്‍ട്ടലില്‍ നിന്നും 'എമര്‍ജന്‍സി ട്രാവല്‍ പാസ്' എടുക്കേണ്ടതാണ്. ഇതിനുള്ള അപേക്ഷയോടെപ്പം കോവിഡ് രോഗലക്ഷണങ്ങളില്ലെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കൂടി അപ്ലോഡ് ചെയ്യണം. ഈ സര്‍ട്ടിഫിക്കറ്റ് ചെക്ക്‌പോസ്റ്റുകളില്‍ കാണിക്കാനായി കൈയ്യില്‍ കരുതണം.
മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനായി െ്രെപമറി ഹെല്‍ത്ത് സെന്ററുകള്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ ആശുപത്രികളില്‍ നിന്ന് സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങാവുന്നതാണ്.
- Log in to post comments