കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ധനസഹായം നല്‍കുന്നു
കേരള കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ 60 വയസു പൂര്‍ത്തിയാവാത്ത അംഗങ്ങള്‍ക്ക് കോവിഡ് മൂലം തൊഴില്‍ ദിനങ്ങള്‍ നഷ്ടമായതിനാല്‍ ക്ഷേമനിധി ബോര്‍ഡ് ധനസഹായം നല്‍കുന്നു. ഇതിനായുള്ള അപേക്ഷ അക്ഷയ കേന്ദ്രം വഴിയോ മൊബൈല്‍ ഫോണ്‍ വഴിയോ www.karshakathozhilali.org എന്ന വെബ്‌സൈറ്റ് വിലാസത്തില്‍ സമര്‍പ്പിക്കാം.
അപേക്ഷയോടൊപ്പം ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, ക്ഷേമനിധി പാസ്ബുക്കിന്റെ വിശദവിവരങ്ങള്‍ അടങ്ങിയ ആദ്യപേജ്, അവസാനം അംശദായം അടച്ച പേജ് എന്നിവയുടെ പകര്‍പ്പുകള്‍ അപ്ലോഡ് ചെയ്യണം. മേല്‍പറഞ്ഞ രേഖകളിലെ പേരിലോ വിലാസത്തിലോ വ്യത്യാസമുണ്ടെങ്കില്‍ 'വണ്‍ ആന്‍ഡ് സെയിം' സര്‍ട്ടിഫിക്കറ്റ് കൂടി അപ്ലോഡ് ചെയ്യേണ്ടതാണ്. ഇതിനകം ഓഫീസിലോ ഇ മെയില്‍ വഴിയോ അപേക്ഷിച്ചവര്‍ പുതുതായി അപേക്ഷിക്കേണ്ടതില്ല. അപേക്ഷകള്‍ ഇമെയില്‍ വഴിയോ വാട്‌സ്ആപ് വഴിയോ അയക്കേണ്ടതില്ലെന്നനും ജില്ലാ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍: 0495 2384006.
- Log in to post comments