Skip to main content

നിരീക്ഷണത്തില്‍ 77 പേര്‍ കൂടി

    കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ 77 പേര്‍ കൂടി നിരീക്ഷണത്തില്‍. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 787 ആയി. ബുധനാഴ്ച്ച 456 പേര്‍  നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയിട്ടുണ്ട്. 554 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 473 എണ്ണത്തിന്റെ ഫലം നെഗറ്റീവ് ആണ്. 71 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. 637 സര്‍വൈലന്‍സ് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 309 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 328 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. 14 ചെക്ക് പോസ്റ്റുകളിലായി 3200 വാഹനങ്ങളില്‍ 5202 പേരെ സ്‌ക്രീന്‍ ചെയ്തു.

date