Skip to main content

ട്രക്ക് ഡ്രൈവര്‍മാര്‍ പരിശോധനയ്ക്ക് വിധേയരാകണം

ചെന്നൈ കോയമ്പേട് മാര്‍ക്കറ്റ് സന്ദര്‍ശിച്ച ട്രക്ക് ഡ്രൈവര്‍മാര്‍ നിര്‍ബന്ധമായും ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണമെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു. ഇവിടെ നിന്ന് തിരിച്ചെത്തിയ ഡ്രൈവര്‍ക്ക് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശം.
     കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക ലിസ്റ്റ് ജില്ലാ ഭരണകൂടം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോവിഡ് രോഗികളുടെ സന്ദര്‍ശനവേളയില്‍ അതാതിടങ്ങളില്‍ ഉണ്ടായിരുന്നവര്‍ ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെടുകയും അവര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുകയും വേണം.    

date