സംയോജിത കൃഷി ഹരിതകേരളം മിഷന്‍ ഫേസ്ബുക്ക് ലൈവ് ഇന്ന്
സംയോജിത കൃഷി വിഷയമാക്കി ഹരിതകേരളം മിഷന്‍ ഇന്ന് (മെയ് ഏഴ്) ഫേസ്ബുക്ക് ലൈവ് സംഘടിപ്പിക്കുന്നു. വൈകീട്ട് മൂന്ന് മുതല്‍ നാല് വരെയാണ് പരിപാടി. സംയോജിത കൃഷി രീതികള്‍, ഇതിന് അനുവര്‍ത്തിക്കേണ്ട മാര്‍ഗ്ഗങ്ങള്‍, വിത്ത് തയ്യാറാക്കല്‍, വളപ്രയോഗം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ക്ക് ഫേസ്ബുക്ക് ലൈവിലൂടെ മറുപടി ലഭിക്കും.
ഹരിതകേരളം മിഷന്‍ എക്‌സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍. സീമ, കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ഇന്റഗ്രേറ്റഡ് ഫാമിങ് സിസ്റ്റംസ് റിസര്‍ച്ച് സ്റ്റേഷനിലെ വിവിധ വകുപ്പ് മേധാവികളും വിദഗ്ധരുമായ ഡോ. ജേക്കബ് ജോണ്‍, ഡോ. എ. സജീന, കെ.എസ്. ഹിരോഷ് കുമാര്‍, ഹരിതകേരളം മിഷനിലെ കൃഷി ഉപമിഷന്‍ കണ്‍സള്‍ട്ടന്റ് എസ്.യു. സഞ്ജീവ്, ടെക്‌നിക്കല്‍ ഓഫീസര്‍ വി.വി. ഹരിപ്രിയാദേവി എന്നിവരാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. www.facebook.com/harithakeralamission പേജ് സന്ദര്‍ശിച്ച് ലൈവ് കാണാം.
ലോക്ക്ഡൗണ്‍ കാലത്ത് പച്ചക്കറി കൃഷി ചെയ്യാനും തരിശുനില കൃഷിക്ക് പ്രോത്സാഹനം നല്‍കാനുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തെ തുടര്‍ന്ന് സംസ്ഥാനത്ത് കാര്‍ഷിക മേഖലയില്‍ ജനങ്ങള്‍ക്കുണ്ടായ പ്രത്യേക താത്പര്യം മുന്‍നിര്‍ത്തിയാണ് ഫേസ്ബുക്ക് ലൈവ് സംഘടിപ്പിക്കുന്നതെന്ന് ഹരിതകേരളം മിഷന്‍ എക്‌സിക്യുട്ടീവ് വൈസ്‌ചെയര്‍പേഴ്‌സണ്‍ അറിയിച്ചു.
- Log in to post comments