Skip to main content

തൊടുപുഴയില്‍ നാലാമത്തെ കോവിഡ് കെയര്‍ സെന്റര്‍

തൊടുപുഴ കേന്ദ്രീകരിച്ച് നാലാമത്തെ കോവിഡ് കെയര്‍ സെന്റര്‍ വട്ടക്കളം ടൂറിസ്റ്റ് ഹോമില്‍ പ്രവര്‍ത്തനം ആരംഭിച്ചു. വനിതകള്‍ക്കുവേണ്ടി മാത്രമാണ് ഇവിടെ ക്വാറന്റൈന്‍ സജ്ജീകരണം ഒരുക്കിയിരിക്കുന്നത്. അന്യ സംസ്ഥാനത്തുനിന്ന് കൂടുതല്‍ ആളുകള്‍ എത്തുന്നത് കണക്കിലെടുത്ത് കൂടുതല്‍ കോവിഡ് കെയര്‍ സെന്ററുകള്‍ തുടങ്ങേണ്ടി വരുമെന്ന് അധികൃതര്‍ അറിയിച്ചു.
അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ് നിരീക്ഷണത്തിലുള്ളവരുടെ ഭക്ഷണചുമതല. തൊടുപുഴയില്‍ മുനിസിപ്പാലിറ്റി ഭക്ഷണത്തിനുള്ള സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. അന്യ സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നും കൂടുതല്‍ ആളുകള്‍ വരുന്നത് കണക്കിലെടുത്ത് തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വെച്ച് ബ്ലോക്ക് ഏകോപന സമിതി അടിയന്തിര യോഗം ചേര്‍ന്നു. ബ്ലോക്ക് ഏകോപന സമിതി ചെയര്‍മാന്‍ സിനോജ് എരിച്ചിരിക്കാട്ട്, ഇളംദേശം ബ്ലോക്ക് പ്രസിഡന്റ് മാര്‍ട്ടിന്‍ മാത്യു, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സിസിലി ജോസ്, തൊടുപുഴ ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.രേഖ ശ്രീധര്‍, ഇളംദേശം ബ്ലോക്ക് ഏകോപനസമിതി കണ്‍വീനര്‍ ഡോ.കെ.സി.ചാക്കോ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date