Skip to main content

കര്‍ഷകതൊഴിലാളികള്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം

 

കോവിഡ്-19 ധനസഹായത്തിന് അക്ഷയവഴിയോ, മൊബൈല്‍ ഫോണ്‍ മുഖേനയോ www.karshakathozhilali.org എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാമെന്ന് കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.  

അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യേണ്ട രേഖകള്‍: ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്കിന്റെ ആദ്യപേജ്, അംഗത്വപാസ് ബുക്കിന്റെ വിശദവിവരങ്ങള്‍ അടങ്ങിയ ആദ്യപേജ്,  അവസാനം അംശദായം അടച്ച പേജ്. രേഖകളിലെ പേരിലോ വിലാസത്തിലോ വ്യത്യാസം ഉണ്ടെങ്കില്‍ വണ്‍ ആന്‍ഡ് സെയിം സര്‍ട്ടിഫിക്കറ്റ് വാങ്ങണം. അപേക്ഷ ഒരിക്കല്‍ സമര്‍പ്പിച്ചവര്‍ ഇനി അപേക്ഷിക്കേണ്ടതില്ല. ഇ-മെയില്‍ വിലാസത്തിലോ വാട്സ്ആപ്പ് ഗ്രൂപ്പുകളിലോ ഇനി അപേക്ഷ അയയ്ക്കേണ്ടതില്ല.   

date