മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാത്യു ടി.തോമസ് എംഎല്‍എ കൈപ്പറ്റിയ സംഭാവനകള്‍
സംസ്ഥാര്‍ സര്‍ക്കാരിന്റെ ഉത്തരവ് അധ്യാപകര്‍ കത്തിക്കുന്ന ദൃശ്യങ്ങള്‍ കണ്ടതില്‍ വേദന തോന്നിയ റിട്ട.അധ്യാപിക തിരുമൂലപുരം കളരിക്കല്‍ വി.കെ പങ്കജാക്ഷി നാല് മാസത്തെ പെന്‍ഷന്‍ തുകയായ ഒരു ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നതിന് തന്നെ ഏല്‍പ്പിച്ചതായി മാത്യു ടി.തോമസ് എംഎല്‍എ പറഞ്ഞു.
ക്യാന്‍സര്‍ രോഗം മൂര്‍ച്ഛിച്ചതിനെതുടര്‍ന്ന് ആശുപത്രിയിലെ പാലിയേറ്റീവ് വാര്‍ഡിലേക്ക് അഡ്മിറ്റ് ആകുന്നതിന് മുമ്പായി റിട്ട.അധ്യാപിക പാമല കാര്‍ത്തിക വീട്ടില്‍ എന്‍.കുഞ്ഞുലക്ഷ്മി എംഎല്‍എയെ വീട്ടില്‍ വിളിച്ചുവരുത്തി 10,000 രൂപ ഏല്‍പ്പിച്ചു.
ഏറ്റവും മികച്ച വിദ്യാര്‍ഥിയായി കുന്നുപുറം ഗവ.യു.പി സ്‌കൂള്‍ തെരഞ്ഞെടുത്ത മൂന്നാം ക്ലാസ് വിദ്യാര്‍ഥി പെരിങ്ങര വാളന്റേടത്ത് വിഗ്നേഷ് എസ് തനിക്ക് കിട്ടിയ സമ്മാന തുക 2000 രൂപ സംഭാവന ചെയ്തു. റിട്ട.നഴ്‌സ് ചാത്തങ്കരി അറുപറയില്‍ മറിയാമ്മ എബ്രഹാം ഒരു മാസത്തെ പെന്‍ഷന്‍ തുകയായി 25000 രൂപ, റിട്ട.മിലിട്ടറി ഉദേ്യാഗസ്ഥന്‍ കുന്നന്താനം പരുവക്കാട്ടില്‍ ജേക്കബ് തോമസ് 25,000 രൂപ, കുന്നന്താനം ഗ്രാമപഞ്ചായത്ത് പാര്‍ട്ട് ടൈം ലൈബ്രേറിയന്‍ എ.ഒ ഉമയമ്മ 10,000 രൂപ, പന്നായി തേവേരി റോഡ് ജനകീയ കമ്മറ്റി 10,001 രൂപ, മകളുടെ കല്യാണം ലളിതമായി നടത്തിയ രാജേന്ദ്രപ്രസാദ് ആറ്റുകാട്ടില്‍, വെണ്‍പാല 10,000 രൂപ, മേയ് ആറിന് വിവാഹിതരായ വെണ്ണിക്കുളം ഒറ്റതെങ്ങില്‍ ഹരിപ്രസാദ്, അശ്വതി 10,000 രൂപ, സിഐടിയു ചുമട്ട് തൊഴിലാളി യൂണിയന്‍ ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് വളഞ്ഞവട്ടം 10,000 രൂപ, ജോണ്‍ എബ്രഹാം (കുഞ്ഞുമോന്‍) മതിലുങ്കല്‍ കുറ്റപ്പുഴ 2000 രൂപ എന്നിവരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുന്നതിനായി തന്നെ ഏല്‍പ്പിച്ചതെന്ന് മാത്യു ടി തോമസ് എംഎല്‍എ അറിയിച്ചു.
- Log in to post comments