പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് പ്രവൃത്തികള്‍ക്ക് തുടക്കമായി
പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പ്രവൃത്തികള്‍ക്ക് തുടക്കമായി. തെങ്ങിനാല്‍ വാര്‍ഡില്‍ നടന്ന ചടങ്ങില്‍ ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. തോടുകളുടെ നവീകരണത്തിനാണ് തുടക്കമായത്. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി എല്ലാ തൊഴിലുറപ്പു തൊഴിലാളികള്‍ക്കും മാസ്‌ക്ക്, കൈയ്യുറ, സോപ്പ് എന്നിവ ലഭ്യമാക്കി സാമൂഹിക അകലം പാലിച്ചാണ് തൊഴിലുറപ്പ് പ്രവൃത്തികള്‍ ആരംഭിച്ചിട്ടുള്ളത്. 23 വാര്‍ഡുകളിലും ഇതോടെ പ്രവൃത്തികള്‍ തുടങ്ങും.
പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്നകുമാരി അധ്യക്ഷതവഹിച്ച യോഗത്തില്‍ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീനപ്രഭ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മായ ഉണ്ണികൃഷ്ണന്‍, ആശാ ഷാജി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.കെ ഗീത, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജി.ശ്രീലക്ഷമി, വില്ലേജ് ഓഫീസര്‍ നിസാം, അക്രഡിറ്റഡ് എഞ്ചിനീയര്‍ അഭിജിത്ത്, ഓവര്‍സിയര്‍ മനീഷ് എന്നിവര്‍ പങ്കെടുത്തു.
- Log in to post comments