Skip to main content

ദുരിതാശ്വാസ നിധിയിലേക്ക് പെന്‍ഷന്‍ തുക കൈമാറി വിമുക്ത ഭടന്‍

ഇലന്തൂര്‍ പഞ്ചായത്തിലെ കണ്ടത്തിന്‍ കരയോട്ട് വീട്ടില്‍ വിമുക്ത ഭടന്‍ പി.എസ് കരുണാകരന്‍  തന്റെ ഒരു മാസത്തെ പെന്‍ഷന്‍ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. വീണാ ജോര്‍ജ് എംഎല്‍എയ്ക്കാണ് തുക കൈമാറിയത്. വാര്‍ഡ് മെമ്പര്‍ പ്രിസ്റ്റോ പി. തോമസും ഇദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും ആത്മാര്‍ഥമായ പ്രവര്‍ത്തനങ്ങളാണ് സംഭാവന നല്‍കാന്‍ തനിക്ക് പ്രചോദനമായതെന്നും പി.എസ് കരുണാകരന്‍ പറഞ്ഞു.

 

date