Skip to main content

ലൈഫ് മിഷൻ വീടുകളുടെ നിർമ്മാണം പുനരാരംഭിച്ചു

കോവിഡ് പ്രതിരോധ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചതോടെ ജില്ലയിലെ ലൈഫ് മിഷൻ വീടുകളുടെ നിർമ്മാണം പുനരാരംഭിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 315 ലൈഫ് മിഷൻ ഗുണഭോക്താക്കളുടെ വീട് നിർമ്മാണമാണ് പുനരാരംഭിച്ചത്. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ സുരക്ഷാ മനദണ്ഡങ്ങൾ തൊഴിലാളികൾ പാലിക്കുന്നുണ്ടെന്ന് അധികൃതർ ഉറപ്പ് വരുത്തുന്നു.
വടക്കാഞ്ചേരി ചരൽപറമ്പിലെ ഫ്ളാറ്റ് നിർമ്മാണ പ്രവൃത്തി ഏപ്രിൽ 20ന് തുടങ്ങിയിരുന്നു. ഫ്ളാറ്റിന്റെ നിർമ്മാണത്തിനായി 60 അതിഥി തൊഴിലാളികൾ തൊഴിലിടങ്ങളോട് ചേർന്ന് താമസിച്ചിരുന്നു. ഇവരെ ഉപയോഗിച്ചാണ് നിർമ്മാണം പുരോഗിമിക്കുന്നത്. ഒന്നിടവിട്ട ദിവസങ്ങളിൽ 30 പേരെ നിയോഗിച്ചാണ് പണി നടത്തുന്നത്. പരമാവധി അസംസ്‌കൃത വസ്തുകൾ കൊണ്ടുവന്ന് പണി മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കുന്നതായി ജില്ലാ ലൈഫ് മിഷൻ കോഡിനേറ്റർ ലിൻസ് ഡേവിസ് പറഞ്ഞു.
 

date