Post Category
മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയത് 284 കോട്ടയം ജില്ലക്കാര്‍
മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ഇന്നലെ(മെയ് 6) വരെ അതിര്‍ത്തി വഴി കേരളത്തില്‍ പ്രവേശിച്ചവരില്‍ കോട്ടയം ജില്ലയില്‍നിന്നുള്ളവര്‍ 284 പേര്. വാളയാര്‍ -130, കുമളി-80, മഞ്ചേശ്വരം-42, ആര്യങ്കാവ്-22, ഇഞ്ചവിള-5, മുത്തങ്ങ-5 എന്നിങ്ങനെയാണ് വിവിധ ചെക് പോസ്റ്റുകളിലൂടെ വന്നവരുടെ എണ്ണം.
ആകെ 1290 അപേക്ഷകളാണ് ഇതുവരെ ഓണ്‍ലൈനില്‍ ലഭിച്ചിട്ടുള്ളത്. ഇതില്‍ 796 പേര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.
date
- Log in to post comments