കോവിഡ് 19 ആര്യങ്കാവില്‍ ക്രമീകരണങ്ങള്‍ ഊര്‍ജിതമാക്കി
ആര്യങ്കാവ് ചെക്ക് പോസ്റ്റ് വഴി എത്തുന്ന പ്രവാസികളെ സ്വീകരിച്ച് പരിശോധന നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ ഊര്‍ജിതമാക്കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. സെന്റ മേരീസ് സ്‌കൂള്‍, ഗവണ്‍മെന്റ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ രണ്ടു ടീമുകള്‍ വീതം ആരോഗ്യ വകുപ്പ് ചെക്കപ്പ് ടേബിളുകള്‍ ഏര്‍പ്പെടുത്തും. ഒരേസമയം നാലുപേരെ വീതം പരിശോധിക്കാന്‍ ഇതുവഴി കഴിയും. രോഗലക്ഷണങ്ങള്‍ ഉണ്ടെന്ന് സംശയിക്കുന്നവരെ പരിശോധിച്ച് ആംബുലന്‍സില്‍ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റും. വാഹനങ്ങള്‍ കടന്നുപോകുന്നത് ശക്തമായി നിരീക്ഷിക്കാന്‍ പൊലീസ് ബാരിക്കേഡ് ക്രമീകരണത്തില്‍ മാറ്റം വരുത്തുമെന്നും സര്‍ക്കാര്‍ നിര്‍ദേശം ലഭിക്കുന്ന മുറയ്ക്ക് കൂടുതല്‍ പേര്‍ ചെക്ക് പോസ്റ്റ് വഴി വരുമ്പോള്‍ സ്വീകരിക്കാന്‍ സജ്ജമാണെന്നും ഞായറാഴ്ച്ച ചെക്ക് പോസ്റ്റ് വഴി പ്രവേശനം ഇല്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
(പി.ആര്‍.കെ. നമ്പര്‍. 1328/2020)
- Log in to post comments