Post Category
കോവിഡ് 19 പത്ത് വയസില്‍ താഴെയുള്ളവര്‍ക്ക് മാതാപിതാക്കളോടൊപ്പം പോകാം
പ്രവാസികളില്‍ പത്ത് വയസിന് താഴെയുള്ളവര്‍ക്ക് ഗൃഹനിരീക്ഷണത്തിന് മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ പുതുക്കിയ മാനദണ്ഡമനുസരിച്ച് അനുവാദം നല്‍കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഗര്‍ഭിണികള്‍ക്കും ഭര്‍ത്താവിന്റെ ഒപ്പം ഗൃഹനിരീക്ഷണത്തില്‍ പോകാന്‍ അനുവാദമുണ്ട്. ഇതനുസരിച്ച് നേരത്തെ താമസിപ്പിച്ചിട്ടുള്ളവരെ വേണ്ടിവന്നാല്‍ തിരിച്ചയയ്ക്കും.
സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ താമസിപ്പിച്ചിട്ടുള്ളവര്‍ക്ക് സാമൂഹ്യ അടുക്കളകളില്‍ നിന്നോ താമസിക്കുന്ന ഇടങ്ങളില്‍ സൗകര്യമുണ്ടെങ്കില്‍ അവിടെ തന്നെയോ ഭക്ഷണം തയ്യാറാക്കി നല്‍കും. പണം ഈടാക്കി മുറി നല്‍കുന്നത് നടപ്പാക്കുന്നില്ലായെന്നും കലക്ടര്‍ അറിയിച്ചു.
(പി.ആര്‍.കെ. നമ്പര്‍. 1329/2020)
date
- Log in to post comments