Skip to main content

വാര്‍ഡ് തല മോണിറ്ററിംഗ് കമ്മിറ്റിയുടെ ചുമതലകള്‍

വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും തിരികെ എത്തുന്നവരുടെ ഹോം ഐസൊലേഷന്‍ വാര്‍ഡ് തല മോണിറ്ററിംഗ് കമ്മിറ്റി ഉറപ്പുവരുത്തണം. ഐസലേഷനില്‍ ഉള്ളവരില്‍ രോഗലക്ഷണം പ്രകടമാക്കുന്നവരുടെ വിവരം യഥാസമയം ആരോഗ്യ വകുപ്പ് അധികൃതരെ അറിയിക്കണം. മോണിറ്ററിംഗ് കമ്മിറ്റി ചുമതലപ്പെടുത്തുന്ന ഓരോ ആള്‍ വീതം ഇത്തരം വീടുകളില്‍ ദിവസേന ഭവനസന്ദര്‍ശനം നടത്തണം. (ഇത്തരത്തില്‍ ഭവന സന്ദര്‍ശനത്തില്‍ പോകുന്ന അംഗങ്ങള്‍ക്ക് മാസ്‌കും ഗ്ലൗസും ഉള്‍പ്പെടെയുള്ള വ്യക്തിഗത പ്രതിരോധ ഉപകരണങ്ങള്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനം ഉറപ്പാക്കണം).
കിടപ്പു രോഗികള്‍, മറ്റു രോഗമുള്ളവര്‍ പ്രമേഹം ഉള്‍പ്പെടെ ജീവിതശൈലി രോഗങ്ങള്‍ ഉള്ളവര്‍ വയോജനങ്ങള്‍ തുടങ്ങി പ്രത്യേക പരിഗണന നല്‍കേണ്ട വിഭാഗത്തിലുള്ളവരുടെ വിവരങ്ങള്‍ ശേഖരിച്ച് ആഹാരം, മരുന്ന് ഉള്‍പ്പെടെ ആവശ്യമായ സഹായങ്ങള്‍ നല്‍കണം. ഇവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ബോധവത്കരണവും ആവശ്യമെങ്കില്‍ കൗണ്‍സലിംഗും നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കണം. ടെലി മെഡിസിന്‍ സംവിധാനത്തില്‍ ബന്ധപ്പെടാവുന്ന ഡോക്ടര്‍മാരെ കുറിച്ചുള്ള പൂര്‍ണവിവരം ഇത്തരം വീടുകളില്‍ ഉണ്ടെന്ന് ഉറപ്പുവരുത്തണം.

 

date