Post Category
മെഡിക്കല്‍ കോളേജില്‍ ഒ പി പ്രര്‍ത്തനം പുനരാരംഭിക്കും
കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഒ പി പ്രവര്‍ത്തനം ഘട്ടംഘട്ടമായി പുനരാംഭിക്കുമെന്ന് സൂപ്രണ്ട് ഡോ ഹബീബ് നസീം അറിയിച്ചു. മെയ് 11 മുതല്‍ രാവിലെ ഏഴു മുതല്‍ 10 വരെയായിരിക്കും ഒ പി സമയം. ഇതര ആശുപത്രികളില്‍ നിന്നും റഫര്‍ ചെയ്യുന്ന രോഗികള്‍ക്ക് മാത്രമായിരിക്കും തത്കാലം ഒ പി ടിക്കറ്റ് നല്‍കുക. ജനറല്‍ മെഡിസിന്‍, ശ്വാസകോശ, ഗൈനക്കോളജി, ശിശുരോഗ വിഭാഗങ്ങള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലും ജനറല്‍ സര്‍ജറി, അസ്ഥി രോഗ വിഭാഗങ്ങള്‍ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും നേത്ര, ത്വക്ക്, മാനസിക രോഗ വിഭാഗങ്ങള്‍ ചൊവ്വ, വ്യാഴം ദിവസങ്ങളിലും ഇ എന്‍ ടി, ദന്ത വിഭാഗങ്ങള്‍ തിങ്കള്‍, ശനി ദിവസങ്ങളിലും പ്രവര്‍ത്തിക്കും.
(പി.ആര്‍.കെ. നമ്പര്‍. 1333/2020)
date
- Log in to post comments