Post Category
സംസ്ഥാന അതിര്‍ത്തി കടന്ന് എത്തിയത് ജില്ലക്കാരായ 204 പേര്‍
കഴിഞ്ഞ ഒരു ദിവസത്തെ കണക്കുപ്രകാരം കോവിഡ് ജാഗ്രതാ ഇ-പാസും, വാഹന പാസും ഉപയോഗിച്ച് സംസ്ഥാന അതിര്‍ത്തി കടന്ന് എത്തിയത് ജില്ലക്കാരായ 204 പേര്‍. വെള്ളിയാഴ്ച ( മേയ് 8) ഉച്ചകഴിഞ്ഞ് 2.30 മുതല്‍ ശനിയാഴ്ച (മേയ് 9) ഉച്ചക്ക് 1.30 വരെയുള്ള കണക്കു പ്രകാരമാണിത്. വെള്ളിയാഴ്ച ( മേയ് 8) ഉച്ചകഴിഞ്ഞ് 2.30 മുതല്‍ ശനിയാഴ്ച്ച (മേയ് 9 ) രാവിലെ 7 മണിവരെ 132 പേരും, ശനിയാഴ്ച (മേയ് 9 ) രാവിലെ 7.30 മുതല്‍ ഉച്ചക്ക് 1.30 വരെ 72 പേരും പാസ് ഉപയോഗിച്ച് സംസ്ഥാന അതിര്‍ത്തി കടന്നിട്ടുണ്ട്. ഇതുവരെ പാസ് ഉപയോഗിച്ച് ജില്ലക്കാരായ 655 പേരാണ് അതിര്‍ത്തി കടന്ന് എത്തിയത്.
date
- Log in to post comments