Skip to main content

ഭക്ഷ്യസുരക്ഷാ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി

        ഭക്ഷ്യസുരക്ഷ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സേഫ് ആന്‍ഡ് ന്യൂട്രീഷ്യസ് ഫുഡ് എന്ന പേരില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യസുരക്ഷാ ബോധവല്‍ക്കരണ ക്ലാസ്സുകള്‍ നടത്തി.  കൊണ്ടോട്ടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ക്ലാസ്സില്‍ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരായ സി.എ. ജനാര്‍ദ്ദനന്‍, ടി. അബ്ദുല്‍ റഷീദ്, ഡോ. മുഹമ്മദ് മുസ്തഫ. കെ.വി, ജസീല, ശ്യാം എന്നിവര്‍ ക്ലാസ്സെടുത്തു.
        ആതവനാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹെഡ് മിസ്ട്രസ് ഫാത്തിമ ഉദ്ഘാടനം ചെയ്തു.  തിരൂര്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ അബ്ദുല്‍ റഷീദ് അധ്യക്ഷത വഹിച്ചു.  ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരായ  ജനാര്‍ദ്ധനന്‍. സി.എ, മുഹമ്മദ് മുസ്തഫ, ഹസ്‌ന.വി.പി, പ്രമീന.കെ.വി എന്നിവര്‍ സംസാരിച്ചു.
        കോട്ടക്കല്‍ ഗവ. രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടി ഹെഡ്മിസ്ട്രസ് ലത ഉദ്ഘാടനം ചെയ്തു.  ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ഹസ്‌ന. വി.പി അധ്യക്ഷത വഹിച്ചു.  ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരായ ജനാര്‍ദ്ദനന്‍. സി.എ, മുഹമ്മദ് മുസ്തഫ, അബ്ദുല്‍ റഷീദ്, പ്രമീന.കെ.വി എന്നിവര്‍ സംസാരിച്ചു.

 

date