Skip to main content

തൊഴില്‍ പരിശീലനം - സ്‌പോട്ട് അഡ്മിഷന്‍

    അസാപ്പിന്റെ എപ്രില്‍, മെയ് മാസങ്ങളില്‍ നടക്കുന്ന തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അവസാന ഘട്ട അഡ്മിഷന്‍ ഇന്ന് (ഫെബ്രുവരി 21)  ജില്ലയിലെ വിവിധ അസാപ്പ് ഓഫീസുകളില്‍ നടക്കും. വിവിധ കോഴ്‌സുകള്‍ക്ക് സീറ്റ് ഒഴിവുണ്ട്. അഡ്മിഷന്‍ ആഗ്രഹിക്കുന്ന വര്‍  (15 നും 25  ഇടയില്‍ പ്രായമുള്ള)  റജിസ്‌ട്രേഷന്‍ ആന്‍ഡ് എഗ്രിമെന്റ് ഫീ 450 രൂപ,  എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി  രാവിലെ ഒമ്പതിന്  അടുത്തുള്ള  അസാപ്പ് ഓഫീസില്‍ എത്തണം. ഫോണ്‍ 9495999748, 9495999727, 8848990228.

 

date