Skip to main content

തിരുവല്ല മണ്ഡലത്തിലെ കോവിഡ് കെയര്‍ സെന്റര്‍: അവലോകയോഗം ഇന്ന് (11)

തിരുവല്ല നിയോജക മണ്ഡലത്തിലെ കോവിഡ് കെയര്‍ സെന്ററുകളുടെ സജ്ജീകരണങ്ങള്‍ വിലയിരുത്താന്‍ അവലോകനയോഗം ചേരും. ഇന്ന് (11) തിരുവല്ല റസ്റ്റ് ഹൗസില്‍ രാവിലെ 11 ന് മാത്യു ടി. തോമസ് എംഎല്‍എ,
ജില്ലാ കളക്ടര്‍ പി.ബി നൂഹ് എന്നിവരുടെ നേതൃത്വത്തിലാണ് യോഗം നടക്കുക. തിരുവല്ല സബ്കളക്ടര്‍ ഡോ. വിനയ് ഗോയല്‍, തിരുവല്ല മുന്‍സിപ്പല്‍ ചെയര്‍മാന്‍ ആര്‍.ജയകുമാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഡി.വൈ.എസ്.പി, സി.ഐമാര്‍, തിരുവല്ല, മല്ലപ്പള്ളി തസഹില്‍ദാര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.
 

date