Post Category
ആലുവ ജില്ലാ ആശുപത്രിയ്ക്ക് കായകല്‍പ്പ് പുരസ്‌കാരം
കൊച്ചി: എറണാകുളം ജില്ലാ പഞ്ചായത്തിന്റെ കീഴിലുളള ആലുവ ജില്ലാ ആശുപത്രിയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ 2017-18 വര്‍ഷത്തെ കായകല്‍പ്പ് പുരസ്‌കാരം ലഭിച്ചു. ജില്ലാ-ജനറല്‍-സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി വിഭാഗത്തില്‍ പ്രശംസാ പുരസ്‌കാരമാണ് ലഭിച്ചത്. മൂന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം. തിരുവനന്തപുരം ടാഗോര്‍ തീയറ്ററില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍, ആശുപത്രി സൂപ്രണ്ട് ഡോ.പ്രസന്നകുമാരി, മറ്റ് ആശുപത്രി ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം ഏറ്റു വാങ്ങി.
date
- Log in to post comments