Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

റെഡ് സോൺ മേഖലയിൽനിന്നും വാളയാർ ചെക്പോസ്റ്റ് വഴി ജില്ലയിൽ എത്തുകയും ചെമ്പൈ സംഗീത കോളേജിൽ എത്തി രജിസ്റ്റർ ചെയ്യുകയും ചെയ്ത 295 പേരേ ഇന്നലെ(മെയ് 7)  കോവിഡ് കെയർ സെൻററുകളിലേക്ക് മാറ്റിയതായി നോഡൽ ഓഫീസറായ ഡെപ്യൂട്ടി കളക്ടർ(ആർ ആർ) സുരേഷ് കുമാർ അറിയിച്ചു. കഴിഞ്ഞ ദിവസം രാവിലെ 8.30 മുതൽ രാത്രി 10 വരെയുള്ള ആകെ കണക്കാണിത്. ഇന്ന് (മെയ് 8) രാവിലെ 10.30 വരെ 26 പേർ ചെമ്പൈ സംഗീത കോളേജിൽ എത്തിയിട്ടുണ്ട്. ഇവരെ കോവിഡ് കെയർ സെൻററുകളിലേക്ക് മാറ്റിവരികയാണ്. ചെന്നൈ നിന്നാണ് കൂടുതൽ ആളുകളും എത്തിയിട്ടുള്ളത്.കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്ന് എത്തുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

 

date