മലമ്പുഴയില്‍ 3.32 കോടിയുടെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി.
2018, 2019 ലെ പ്രളയത്തില്‍ തകര്‍ന്നതും റീബിള്‍ഡ് കേരള ഇനീഷ്യേറ്റീവില്‍ ഉള്‍പ്പെടാത്തതുമായ റോഡുകളുടെ പുനരുദ്ധാരണത്തിന് 'മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍' മലമ്പുഴ നിയോജക മണ്ഡലത്തില്‍ 3.32 കോടിയുടെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചു. അകത്തേത്തറ മായ ഓഡിറ്റോറിയം- കൊങ്ങപ്പാടം റോഡ് - 22 ലക്ഷം, കൊടുമ്പ് കാട്ടിരംക്കുന്ന്- ആലയംക്കാട് റോഡ്- 16.5 ലക്ഷം, മലമ്പുഴയിലെ ആറങ്ങോട്ടുക്കുളമ്പ് പാലം അപ്രോച്ച് റോഡ് - 10 ലക്ഷം, കിളിക്കയക്കാട് റോഡ്- 10 ലക്ഷം, മരുതറോഡ് പൂളക്കാട് അങ്കണവാടി - 20 ലക്ഷം, വാരാട് അങ്കണവാടി- 20 ലക്ഷം, മരുതറോഡ് കരുമന്‍ക്കാട് റിവര്‍ അപ്രോച്ച് റോഡ് - 10 ലക്ഷം, പുതുശ്ശേരി ചെല്ലന്‍ക്കാവ് എസ്.ടി കോളനി റോഡ് നിര്‍മാണം- 15.05 ലക്ഷം, പുതുപ്പരിയാരം പുളിയംപ്പുള്ളി പരുത്തി റോഡ്- 18 ലക്ഷം, കൊറണാല്‍ റിങ് റോഡ് - 1.90 കോടി എന്നീ പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി ലഭിച്ചത്.
- Log in to post comments