Skip to main content

കുമളി അതിര്‍ത്തി വഴി ഇന്നലെ (7/5/20) എത്തിയത്  382പേര്‍

കുമളി ചെക്ക് പോസ്റ്റു വഴി ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇന്നലെ  കേരളത്തിലെത്തിയത് 382 പേര്‍. 195 പുരുഷന്‍മാരും 133 സ്ത്രീകളും 54 കുട്ടികളുമാണ് സ്വന്തം നാട്ടിലെത്തിച്ചേര്‍ന്നത്. തമിഴ്‌നാട്ടില്‍ നിന്നുമാണ് കൂടുതല്‍ പേര്‍  എത്തിയത്. തമിഴ്നാട് - 341, കര്‍ണ്ണാടകം - 31, തെലുങ്കാന - 10, എന്നിങ്ങനെയാണ് എത്തിച്ചേര്‍ന്നവരുടെ എണ്ണം. ഇതില്‍ 209 പേര്‍ ഇടുക്കി ജില്ലയിലേയ്ക്കും 173 പേര്‍ ഇതര ജില്ലകളിലേയ്ക്കും ഉള്ളവരാണ്. ആകെ എത്തിയ 382 പേരില്‍ റെഡ് സോണുകളില്‍ നിന്നെത്തിയ 209 പേരെ അതത് ജില്ലകളില്‍ ക്രമീകരിച്ചിട്ടുള്ള നിരീക്ഷണ കേന്ദ്രങ്ങളിലേയ്ക്കാണ് അയച്ചത്. ബാക്കിയുള്ള 173 പേര്‍ കര്‍ശന ഉപാധികളോടെ സ്വന്തം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം.

date