Skip to main content

കെട്ടിട നികുതി, ലൈസന്‍സ് ഫീസ് എന്നിവ  പിഴ പലിശ ഒഴിവാക്കി അടയ്ക്കാം

 

 കൊച്ചി: വടവുകോട്പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്തിലെ കെട്ടിട നികുതി, ലൈസന്‍സ് ഫീസ് എന്നിവ പിഴ പലിശ ഒഴിവാക്കി അടക്കുന്നതിനുള്ള കാലാവധി 28 ന് അവസാനിക്കും. നാളിതുവരെ നികുതി ഒടുക്കാത്തവര്‍, അടിയന്തിരമായി നികുതി അടച്ച് ജപ്തി, പ്രോസിക്യൂഷന്‍ നടപടികളില്‍ നിന്നും ഒഴിവാകണം. കൂടാതെ 2018-19 വര്‍ഷത്തേക്കുള്ള ലൈസന്‍സ് പുതുക്കാത്ത സ്ഥാപനങ്ങള്‍ ഫെബ്രുവരി 28 നകം പുതുക്കണം.  

date