Skip to main content

ധനസഹായത്തിന് അപേക്ഷിക്കാം

അസംഘടിത-ദിവസ വേതന തൊഴിലാളികള്‍ക്കുള്ള ആശ്വാസ പദ്ധതി പ്രകാരം അസംഘടിത മേഖലയില്‍ ദിവസവേതനത്തില്‍ ജോലി ചെയ്യുന്ന മറ്റു ക്ഷേമപദ്ധതികളില്‍ അംഗങ്ങളല്ലാത്ത തൊഴിലാളികളില്‍, തൊഴിലിനിടയില്‍ അപകടം സംഭവിച്ചതു മൂലം അവശത അനുഭവിക്കുന്നവര്‍ക്കും, പരാലിസിസ്/ഹൃദയ സംബന്ധമായ അസുഖങ്ങള്‍/ വൃക്കരോഗം /ട്യൂമര്‍ /ടി .ബി  എന്നീ രോഗങ്ങളാല്‍ അവശത അനുഭവിക്കുന്ന തൊഴിലാളികള്‍ക്കും സര്‍ക്കാര്‍ നല്‍കുന്ന ഒറ്റത്തവണ ധനസഹായത്തിന് അപേക്ഷിക്കാം.  ഈ  വിഭാഗത്തില്‍പ്പെടുന്ന  തൊഴിലാളികള്‍ അസിസ്റ്റന്റ് സര്‍ജ്ജനില്‍ കുറയാത്ത പദവിയിലുള്ള സര്‍ക്കാര്‍ ഡോക്ടര്‍  അല്ലെങ്കില്‍  സ്വകാര്യ ആശുപത്രികളിലെ മെഡിക്കല്‍ സൂപ്രണ്ട്  എന്നിവര്‍ നല്‍കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, പഞ്ചായത്തുമെമ്പറുടെ സാക്ഷ്യപത്രം സഹിതം ആനുകൂല്യത്തിനായി  ജില്ലാ ലേബര്‍ ഓഫീസില്‍ ഒരാഴ്ചയ്ക്കുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക്  ഫോണ്‍  04862-222363, 8547655262.
 

date