Skip to main content

കപ്പലില്‍ എത്തിയത് 39 പേര്‍; 35 പേര്‍ നിരീക്ഷണ കേന്ദ്രത്തില്‍

 

 

മാലദ്വീപില്‍നിന്നും നാവിക സേന കപ്പല്‍ ഐ.എന്‍.എസ് ജലാശ്വയില്‍ ഇന്നലെ(മെയ് 10) കൊച്ചിയിലെത്തിയവരില്‍ കോട്ടയം ജില്ലയില്‍നിന്നുള്ള 39 പേരും. ഇവരില്‍ 33 പുരുഷന്‍മാരും അഞ്ച് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടുന്നു. നാലു പേരെ  പൊതുസമ്പര്‍ക്കം ഒഴിവാക്കി കഴിയുന്നതിന് വീടുകളിലേക്ക് അയച്ചു. 

 

32 പേരെ ഭരണങ്ങാനം അസീസി കേന്ദ്രത്തിലും മൂന്നു പേരെ കുമ്മണ്ണൂര്‍ സെന്‍റ് പീറ്റേഴ്സ് ഹോസ്റ്റലിലുമാണ് താമസിപ്പിച്ചിരിക്കുന്നത്. ഇതോടെ ജില്ലയില്‍ നിരീക്ഷണ കേന്ദ്രങ്ങളില്‍ കഴിയുന്നവരുടെ എണ്ണം 68 ആയി. നിലവില്‍ മൂന്നു കേന്ദ്രങ്ങളിലായാണ് ഇവര്‍ താമസിക്കുന്നത്.

 

മെയ് ഏഴു മുതല്‍ ഇന്നലെ(മെയ് 10) വരെ ജില്ലയില്‍ 134 പ്രവാസികളെത്തി. ഇതില്‍ 71 പുരുഷന്‍മാരും 63 സ്ത്രീകളും ഉള്‍പ്പെടുന്നു.

date