Skip to main content

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന കൈമാറി

പുളിക്കീഴ് ഐസിഡിഎസിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. പുളിക്കീഴ് ഐസിഡിഎസ് പ്രോജക്റ്റ് ലീഡര്‍ ശ്യാമള ദേവി 20,000 രൂപ ജില്ലാ കളക്ടര്‍ പി.ബി. നൂഹിന് കൈമാറി. 155 അംഗനവാടികളാണ് പുളിക്കീഴ് ഐസിഡിഎസിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. തിരുവല്ല പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ മാത്യു ടി തോമസ് എംഎല്‍എ, പഞ്ചായത്ത്, മുനിസിപ്പാലിറ്റിതല  ഐസിഡിഎസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date