Skip to main content

പഞ്ചായത്ത് സെക്രട്ടറിമാരുടെ യോഗം ചേർന്നു

കോവിഡ് കെയർ സെന്ററുകൾ സ്ഥിതി ചെയ്യുന്ന 13 ഗ്രാമപഞ്ചായത്തുകളിലെ സെക്രട്ടറിമാരുടെ യോഗം കളക്ട്രേറ്റിൽ ചേർന്നു. അതാത് പഞ്ചായത്തുകളിൽ ഏർപ്പെടുത്തിയിരിക്കുന്ന സുരക്ഷ ക്രമീകരണങ്ങളെക്കുറിച്ച് സെക്രട്ടറിമാർ യോഗത്തിൽ വിശദീകരിച്ചു. ഗ്രാമപഞ്ചായത്തുകളിലെ സെക്രട്ടറിമാർക്കാണ് കോവിഡ് കെയർ സെന്ററുകളുടെ ചുമതല. 650 പേരെ ക്വറന്റൈൻ ചെയ്യാൻ സൗകര്യമുള്ള കെയർ സെന്ററുകളിൽ ഇപ്പോൾ 240 പേർ നിരീക്ഷണത്തിലുണ്ട്. ഓരോ കെയർസെന്ററുകളും തദ്ദേശ സ്വയംഭരണ ഉദ്യോഗസ്ഥന്റെ നിയന്ത്രണത്തിലാണ്. ഹെൽത്ത് ഇൻസ്‌പെക്ടർ, ആശാവർക്കർ, വളണ്ടിയർമാർ, കെയർടേക്കർമാർ തുടങ്ങിയവർ സഹായത്തിനുണ്ടാകും. കുടുംബശ്രീ നടത്തുന്ന ജനകീയ ഹോട്ടൽ കെയർ സെന്ററുകളിൽ ഭക്ഷണം നൽകുന്നുണ്ട്. ഗ്രാമപഞ്ചായത്തുകളുടെ തനത് ഫണ്ട് ഉപയോഗിച്ച് അടിസ്ഥാന സൗകര്യങ്ങൾ ഈ കെട്ടിടങ്ങളിൽ ഒരുക്കി. ഭക്ഷണം, ഇന്റർനെറ്റ് തുടങ്ങിയ സൗകര്യങ്ങളും പഞ്ചായത്ത് തലത്തിൽ നൽകുന്നു. കോവിഡ് കെയർ സെന്ററുകളിൽ ഭക്ഷണം നൽകുന്നതിനായി സൗജന്യ ഭക്ഷ്യ ധാന്യ കിറ്റുകൾ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ 13 ഗ്രാമ പഞ്ചായത്തുകൾക്ക് നൽകി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ട്ര് പി ടി പ്രസാദ്, സീനിയർ സൂപ്രണ്ട് പി എൻ വിനോദ്കുമാർ എന്നിവർ പങ്കെടുത്തു.

date