Post Category
മികച്ച ജില്ലാ പഞ്ചായത്ത് സെക്രട്ടറിയായി തിരഞ്ഞെടുത്തു
കൊച്ചി: എറണാകുളം ജില്ലാ പഞ്ചായത്ത് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരുന്ന കെ.കെ.അബ്ദുള്‍ റഷീദ് എറണാകുളം ജില്ലാ പഞ്ചായത്തിന് നല്‍കിയ സേവനത്തെ മുന്‍നിര്‍ത്തി സംസ്ഥാനത്തെ മികച്ച ഒന്നാമത്തെ ജില്ലാ പഞ്ചായത്ത് സെക്രട്ടറിയായി സംസ്ഥാന തദ്ദേശസ്വയംഭരണ വകുപ്പ് തെരഞ്ഞെടുത്തു. പെരിന്തല്‍മണ്ണയില്‍ നടന്ന സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷ ചടങ്ങില്‍ മന്ത്രി കെ.ടി.ജലീല്‍ സാക്ഷ്യപത്രവും മൊമെന്റോയും നല്‍കി.
date
- Log in to post comments