Post Category
മത്തായി മാഞ്ഞൂരാന്- എന്‍.എന്‍.സത്യവ്രതന് അനുസ്മരണ പ്രഭാഷണം ഇന്ന്
കൊച്ചി: മത്തായി മാഞ്ഞൂരാന്- എന്‍.എന്‍.സത്യവ്രതന് അനുസ്മരണ പ്രഭാഷണം ഇന്ന് (ഫെബ്രുവരി 21) രാവിലെ 11-ന് കേരള മീഡിയ അക്കാദമി ഓഡിറ്റോറിയത്തില്‍ നടക്കും. എന്‍.എന്‍.സത്യവ്രതന് അനുസ്മരണ പ്രഭാഷണം മലയാള മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ് നിര്‍വഹിക്കും. മത്തായി മാഞ്ഞൂരാന് അനുസ്മരണ പ്രഭാഷണം മുന്‍ എം.പി ഡോ.സെബാസ്റ്റ്യന്‍ പോള്‍ നിര്‍വഹിക്കും. കേരള മീഡിയ അക്കാദമി ചെയര്മാന് ആര്.എസ്.ബാബു അധ്യക്ഷത വഹിക്കും. കേരള മീഡിയ അക്കാദമി സെക്രട്ടറി കെ.ജി.സന്തോഷ്, അസി. സെക്രട്ടറി എം.മധുസൂദനന് തുടങ്ങിയവര്‍ പങ്കെടുക്കും.
date
- Log in to post comments