Post Category
ഓമല്ലൂര്‍ വയല്‍വാണിഭം : സംഘാടക സമിതി രൂപീകരിച്ചു
മാര്‍ച്ച് 15ന് ആരംഭിക്കുന്ന ഓമല്ലൂര്‍ വയല്‍വാണിഭത്തിന്‍റെ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഗീതാവിജയന്‍ ജനറല്‍ കമ്മിറ്റി ചെയര്‍മാനായും കണ്‍വീനറായി റ്റി.പി.ഹരിദാസന്‍ നായരെയും തിരഞ്ഞെടുത്തു. സബ് കമ്മിറ്റികളായ പ്രോഗ്രാം കമ്മിറ്റി ചെയര്‍മാനായി സാജു കൊച്ചുതുണ്ടിലിനെയും കണ്‍വീനറായി ബാലകൃഷ്ണപിള്ളയെയും പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാനായി സുജിത്ത് കുമാറിനെയും കണ്‍വീനറായി റ്റി.വി.അഭിലാഷിനെയും ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാനായി പി. എസ്.തോമസിനെയും കണ്‍വീനറായി ലിജോ ബേബിയെയും ഫുഡ് കമ്മിറ്റി ചെയര്‍മാനായി ബ്ലസ്സന്‍ ടി.എബ്രഹാമിനെയും കണ്‍വീനറായി രാജേന്ദ്രന്‍ പനവേലിയേയും റിസപ്ഷന്‍ കമ്മിറ്റി ചെയര്‍മാനായി ബോസ് ചെറിയാനെയും കണ്‍വീനറായി പൊന്നമ്മ ടീച്ചറിനെയും തെരഞ്ഞെടുത്തു. (പിഎന്‍പി 406/18)
date
- Log in to post comments