കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ: ആശ വർക്കർമാർക്ക് ഫെയ്‌സ് ഷീൽഡുകളും സാനിറ്റൈസറുകളും വിതരണം ചെയ്തു
ആലപ്പുഴ: ജില്ലയിൽ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവ ഇടപെടൽ നടത്തി വരുന്ന ആശ വർക്കർമാർക്ക് സുരക്ഷ ഒരുക്കുന്നതിനായി ജില്ല പഞ്ചായത്ത് ഫെയ്‌സ് ഷീൽഡുകളും സാനിറ്റൈസറുകളും വാങ്ങി നൽകി. ജില്ല പഞ്ചായത്ത് ഹാളിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ സാമൂഹിക അകലം പാലിച്ച് നടന്ന ചടങ്ങിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ അഡ്വ. കെ.ടി മാത്യു സ്വാഗതം ആശംസിച്ചു. വികസന സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ കെ.കെ. അശോകൻ, പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്‌സൺ കെ. സുമ, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്‌സൺ സിന്ധു വിനു, ജില്ല പഞ്ചായത്ത് അംഗങ്ങളായ ജോജി ചെറിയാൻ, വിശ്വൻ പടനിലം, ബിനു ഐസക്ക് രാജു, പി.എം പ്രമോദ്, പി.എ ജുമൈലത്ത്, ജമീല പുരുഷോത്തമൻ, എ.ആർ .കണ്ണൻ, ജില്ല പഞ്ചായത്ത് സെക്രട്ടറി കെ.ആർ ദേവദാസ് എന്നിവർ പങ്കെടുത്തു.
- Log in to post comments