ട്രെയിൻ യാത്രക്കാർ: ജില്ലാഭരണകൂടം മാർഗ്ഗനിർദ്ദേശ രേഖ പുറത്തിറക്കി
ആലപ്പുഴ :അന്യസംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലേക്ക് ട്രെയിനുകളില്‍ എത്തുന്ന യാത്രക്കാരെ നിരീക്ഷിക്കുന്നതു സംബന്ധിച്ച മാർഗനിർദേശങ്ങൾ ജില്ലാ ഭരണകൂടം പുറത്തിറക്കി.
തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ നിന്നും എത്തുന്ന യാത്രക്കാരെ കായംകുളം കെ.എസ്.ആര്.റ്റി.സി ബസ് സ്റ്റാന്റിലും എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന യാത്രക്കാരെ ആലപ്പുഴ കെ.എസ്.ആര്.റ്റി.സി ബസ് സ്റ്റാന്റിലും ആയിരിക്കും എത്തിക്കുക. ആലപ്പുഴ നോഡല്‍ ഓഫീസര്‍ അമ്പലപ്പുഴ തഹസില്‍ദാരും, കായംകുളം നോഡല്‍ ഓഫീസര്‍ കാര്‍ത്തികപ്പള്ളി തഹസില്‍ദാരുമായിരിക്കും.
ഈ രണ്ടു ബസ് സ്റ്റാന്റുകളിലും ഹെല്‍പ്പ് ഡെസ്ക്കുകള്‍ ആരംഭിക്കും. ആരോഗ്യവകുപ്പ്, റവന്യൂ, പോലീസ്, കെഎസ്ആർടിസി വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗസ്ഥർ ഉൾപ്പെടുന്നതായിരിക്കും ഈ ഹെൽപ്പ് ഡെസ്ക്
ട്രെയിന്‍ യാത്രക്കാരുടെ വിവരങ്ങൾ ലഭിക്കുന്നതനുസരിച്ച് യാത്രക്കാരെ ബന്ധപ്പെട്ട് വിശദവിവരങ്ങള്‍ തയ്യാറാക്കും. അതായത് വരുന്ന വ്യക്തിയുടെ താമസസ്ഥലം, വാഹനം ഏര്‍പ്പാടാക്കിയിട്ടുണ്ടോ, വാഹനം എവിടെ നിന്നാണ് വ്യക്തിയെ കയറ്റുക,
ക്വോറന്റൈന്‍ സൗകര്യങ്ങള്‍ എന്നിവ അടങ്ങിയ വിശദ വിവരങ്ങൾ കളക്ടറേറ്റ് കൺട്രോൾ റൂമിലെ സന്നദ്ധസേവകർ ആണ് തയ്യാറാക്കുക. ഇവ ജില്ലാ മെഡിക്കൽ ഓഫീസർ, പോലീസ് ,റവന്യൂ,ഹെൽപ്പ് ഡെസ്ക് എന്നിവർക്ക് കൈമാറും.
ബസ് സ്റ്റാന്‍ഡില്‍ എത്തിയതിനു ശേഷം യാത്രക്കാരെ വിവിധ ബസുകളില്‍ ആവശ്യപ്പെടുന്ന ഭാഗങ്ങളില്‍ എത്തിക്കുന്നതിനുള്ള സംവിധാനം ഒരുക്കും. കെഎസ്ആർടിസി യും അതത് നോഡൽ ഓഫീസർ മാരും ഇതിൻറെ ചുമതല വഹിക്കേണ്ടത് ആണെന്ന് മാർഗ്ഗനിർദ്ദേശ രേഖയിൽ പറയുന്നു.
ജില്ലാഭരണകൂടം അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർ പിന്തുടരേണ്ട മാർഗനിർദേശങ്ങൾ തയ്യാറാക്കിയിട്ടുണ്ട്.
ഈ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ യാത്രക്കാര്‍ എത്തുന്നതിനു മുന്‍പ് അതത് ബസുകളിലെ സീറ്റുകളില്‍ വെയ്ക്കാൻ കെഎസ്ആർടിസിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
സ്വന്തം വാഹനങ്ങളില്‍ കൂട്ടിക്കൊണ്ടു പോകാന്‍ എത്തുന്നവര്‍ക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ യാത്രക്കാര്‍ എത്തുന്നതിനു മുന്‍പ് വാഹനങ്ങളില്‍ നല്‍കും. പോലീസിനും അതത് നോഡൽ ഓഫീസർമാർക്കുമാണ് ഇതിൻറെ ചുമതല.
യാത്രക്കാര്‍ ഏത് നിരീക്ഷണ സംവിധാനത്തിലേക്കാണ് പോകുന്നതെന്ന് (ഹോം ക്വാറന്റെ ൻ / കോവിഡ് കെയർ സെൻറർ) മനസ്സിലാക്കി ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ട ചുമതല ജില്ലാ മെഡിക്കൽ ഓഫീസർക്കാണ്.
ബസ്സുകള്‍ തിരിച്ചെത്തിയ ശേഷം അണു നശീകരണം നടത്തും. ഇതിൻറെ ചുമതല കെഎസ്ആർടിസിക്കും ഫയർഫോഴ്സിനും ആണ് .
ബസ് സ്റ്റാന്‍ഡുകളില്‍ എത്തുന്ന യാത്രക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുവെന്നും മറ്റുള്ള വരുമായി ബന്ധപ്പെടാനുള്ള സാഹചര്യം ഉണ്ടാകുന്നില്ല എന്നും ഉറപ്പുവരുത്തും. പോലീസിനും അതത് നോഡൽ ഓഫീസർ ക്കുമാണ് ഇതിനുള്ള ചുമതല
യാത്രക്കാര്‍ പാലിക്കേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങൾ
അന്യസംസ്ഥാനങ്ങളില്‍ നിന്നും തിരികെയെത്തുന്ന
യാത്രക്കാര്‍ പാലിക്കേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ജില്ലാ ഭരണകൂടം പുറത്തിറക്കി.
യാത്രക്കാര്‍ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം സ്വന്തം വീടുകളിലെ റൂം കോറന്റൈനുകളിലേക്കോ കോവിഡ് കെയര്‍ സെന്ററിലേയ്ക്കോ മാത്രമാണ് യാത്ര
ചെയ്യേണ്ടത്.
? കൂട്ടിക്കൊണ്ടുപോകാന്‍ വരുന്ന വാഹനങ്ങളില്‍ ഡ്രൈവര്‍ മാത്രമേ പാടുള്ളൂ.
? യാത്ര ചെയ്യുന്നയാള്‍ നിര്‍ബന്ധമായും പിന്‍സീറ്റില്‍ ഇരിക്കേണ്ടതാണ്. ഒരു വാഹനത്തില്‍ ഡ്രൈവറുള്‍പ്പെടെ രണ്ടു പേര്‍മാത്രമേ പാടുള്ളൂ.
? ഇരുചക്രവാഹനങ്ങളില്‍ യാത്ര അനുവദിക്കില്ല.
? യാത്രാ മദ്ധ്യേ വാഹനത്തിലുള്ള ഒരാളും ഒരു
സ്ഥലത്തും ഇറങ്ങാന്‍ പാടില്ല.
? ഡ്രൈവര്‍ സുരക്ഷാ മുന്‍കരുതലുകളെല്ലാം
പാലിച്ചിരിക്കണം.
? യാത്രക്കാരനും ഡ്രൈവറും നിര്‍ബന്ധമായും
മാസ്ക്, കൈയ്യുറ എന്നിവ ധരിച്ചിരിക്കണം.
? യാത്രയ്ക്ക് ഉപയോഗിച്ച സ്വകാര്യ വാഹനം നിര്‍ബന്ധമായും അണുനശീകരണം നടത്തേണ്ടതാണ്.
? നിരീക്ഷണത്തിലിരിക്കുന്നവര്‍ക്ക് നല്കുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായും പാലിക്കേണ്ടതാണ്.
ഈ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തിയാല്‍
കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവിയും ജില്ലാ കലക്ടറും ചേർന്ന് പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശ രേഖയിൽ പറയുന്നു.
- Log in to post comments