കണ്ണൂര്‍ അറിയപ്പുകള്‍
ഉണര്‍വ്: കാര്‍ട്ടൂണ്‍ മത്സര വിജയി
കൗമാരക്കാരായ കുട്ടികള്‍ക്കായി ആരോഗ്യകുടുംബക്ഷേമ വകുപ്പിന്റെയും ദേശീയ ആരോഗ്യദൗത്യം കണ്ണൂരിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഉണര്‍വ് പരിപാടിയില്‍ ഹൈസ്‌കൂള്‍ വിഭാഗം കാര്‍ട്ടൂണ്‍ മത്സരത്തില്‍ കണ്ണാടിപപ്പറമ്പ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പി ഷിയനിരഞ്ജന ഒന്നാം സ്ഥാനം നേടി.
ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ പ്രവേശനം
നടുവില്‍ ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ 2020- 21 അധ്യയന വര്‍ഷത്തെ എട്ടാം ക്ലാസ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.polyadmission.org എന്ന വെബ്‌സൈറ്റ് വഴി ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ ശരിപ്പകര്‍പ്പ് സഹിതം മെയ് 13 മുതല്‍ 21 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുതാണ്. പ്രോസ്‌പെക്ടസ് വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍. 9809794930, 9446674687.
മാധ്യമ പെന്‍ഷന്‍ വിഹിതം അടക്കണം
ജില്ലയില്‍ പത്രപ്രവര്‍ത്തക, പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ പദ്ധതിയില്‍ അംഗങ്ങായിട്ടുള്ള പെന്‍ഷന്‍ വിഹിതം അടക്കാന്‍ ബാക്കിയുള്ളവര്‍ എത്രയും പെട്ടെന്ന് പി ആര്‍ ഡി മേഖലാ ഓഫീസില്‍ അടക്കേണ്ടതാണെന്ന് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഏപ്രില്‍ മുതലുള്ള കുടിശ്ശികയ്ക്ക് പിഴ തുക ഒഴിവാക്കുന്നതാണ്.
- Log in to post comments