Skip to main content

മത്സ്യബന്ധനത്തിന്  പോകുമ്പോള്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍

കടലില്‍ പോകുന്ന മത്സ്യബന്ധന യാനങ്ങള്‍ കോവിഡ് പ്രതിരോധത്തിന് ഏര്‍പ്പെടുത്തിയിട്ടുള്ള വ്യക്തി ശുചിത്വവും സാമൂഹിക അകലവും പാലിക്കണം.  മത്സ്യബന്ധനം നടത്തുന്ന യാനങ്ങള്‍ക്ക് കേരളത്തിലുള്ള രജിസ്‌ട്രേഷനും  ലൈസന്‍സും നിര്‍ബന്ധമാണ്. ഹാര്‍ബറുകളില്‍ നിന്നും   മത്സ്യം കരയ്ക്കടുപ്പിക്കുന്ന കേന്ദ്രങ്ങളില്‍ നിന്നും പുറപ്പെടുന്ന യാനങ്ങള്‍ ഇവിടെ തന്നെ തിരിച്ചെത്തേണ്ടതാണ്. മത്സ്യബന്ധനത്തിന് പോയിട്ടുള്ള മത്സ്യത്തൊഴിലാളികളില്‍ ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ നിരീക്ഷണ ബൂത്തിലെ നോഡല്‍ ഓഫീസറെ  ബന്ധപ്പെട്ട് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ കരയില്‍ എത്തിച്ചേരുന്നതിനുള്ള സംവിധാനം ഒരുക്കണം. ബോട്ടുകളില്‍ സോപ്പ്, സാനിറ്റൈസര്‍, കയ്യുറകള്‍, മാസ്‌ക് എന്നിവ ഉണ്ടെന്ന്  ഉറപ്പ് വരുത്തുകയും ഓരോ യാത്ര കഴിഞ്ഞാലും ബോട്ട്/ യാനം അണുവിമുക്തമാക്കുകയും ചെയ്യണം. ഹാര്‍ബറുകള്‍/ മത്സ്യം കരയ്ക്കടുപ്പിക്കല്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം മത്സ്യത്തൊഴിലാളികള്‍ക്കും യാനത്തില്‍ മത്സ്യബന്ധനത്തിന് പോകുന്ന ജോലിക്കാര്‍ക്കും  മത്സ്യക്കച്ചവടക്കാര്‍ക്കും  മാത്രമായിരിക്കും.  

കടലില്‍ മത്സ്യബന്ധന സമയത്ത് മറ്റ് ബോട്ടുകളിലെ  തൊഴിലാളികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുകയോ സാധനങ്ങള്‍ കൈമാറുകയോ ചെയ്യരുത്.  മത്സ്യബന്ധന വേളയില്‍ തൊഴിലാളികളില്‍ ആര്‍ക്കെങ്കിലും ചുമ, പനി, തൊണ്ടവേദന തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ പ്രകടമായാല്‍ മത്സ്യബന്ധനം നിര്‍ത്തി യാനം കരയ്ക്ക്  അടുപ്പിക്കുകയും പിടിച്ച മത്സ്യം സ്പര്‍ശിക്കുകയോ കഴിക്കുകയോ ചെയ്യാതിരിക്കുകയും വേണം. മത്സ്യം തിരികെ കടലില്‍ ഒഴുക്കാനും  പാടില്ല.   മത്സ്യബന്ധനത്തിന് ശേഷം തിരികെയെത്തുന്ന യാനങ്ങള്‍ ഹാര്‍ബര്‍/ കരയ്ക്കടുപ്പിക്കല്‍ കേന്ദ്രങ്ങളില്‍ മാറ്റിയിടുകയും തൊഴിലാളികള്‍ എത്തിയ വിവരം റിപ്പോര്‍ട്ട് ചെയ്യുകയും വേണം.  

 

date