Skip to main content

കണ്ണൂര്‍ അറിയപ്പുകള്‍

മൊബൈല്‍ ഫോട്ടോഗ്രാഫി മത്സരം: അപേക്ഷ ക്ഷണിച്ചു
തലശ്ശേരി കെല്‍ട്രോണ്‍ നോളജ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ മൊബൈല്‍ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ പേര്, സ്ഥലം എന്നീ വിവരങ്ങള്‍ 9400096100 എന്ന നമ്പറില്‍  വാട്‌സ് ആപ്പ് ചെയ്യണം.  രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി മെയ് 17. കൂടുതല്‍ വിവരങ്ങള്‍ക്ക് വാട്‌സ് ആപ്പ് നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.  

ദുരിതാശ്വാസ നിധിയിലേക്ക്  65 ലക്ഷം രൂപ നല്‍കി ധര്‍മ്മടം മണ്ഡലത്തിലെ പഞ്ചായത്തുകള്‍
ധര്‍മ്മടം മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകള്‍ ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 65 ലക്ഷം രൂപ കൈമാറി. വേങ്ങാട്, പിണറായി, ധര്‍മ്മടം, പെരളശ്ശേരി, ചെമ്പിലോട്, അഞ്ചരക്കണ്ടി എന്നീ ഗ്രാമ പഞ്ചായത്തുകള്‍ 10 ലക്ഷം രൂപ വീതവും കടമ്പൂര്‍ ഗ്രാമപഞ്ചായത്ത് 5 ലക്ഷം രൂപയുമാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. തനത്ഫണ്ടില്‍ നിന്നുള്ള   തുകയാണ് പഞ്ചായത്തുകള്‍ കൈമാറിയത്. ബാങ്ക്, ട്രഷറി വഴിയാണ് തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.

 

ക്ഷേത്ര ജീവനക്കാര്‍ക്ക് ധനസഹായം അനുവദിച്ചു
കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ മലബാര്‍ ദേവസ്വം  ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രം ജീവനക്കാര്‍ക്ക് 10,000 രൂപ വീതവും ഉത്തര മലബാറിലെ  ക്ഷേത്ര ആചാര സ്ഥാനികള്‍/ കോലധാരികള്‍ എന്നിവര്‍ക്ക് 3600 രൂപ വീതവും ആശ്വാസ ധനസഹായം അനുവദിച്ചു. ക്ഷേത്ര ജീവനക്കാര്‍ക്ക് അനുവദിച്ച തുക ക്ഷേത്ര ഭരണാധികാരി ക്ഷേത്രം അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തി ഉടന്‍ വിതരണം ചെയ്യേണ്ടതാണ്.  സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്  ഓഫീസില്‍ ഹാജരാക്കിയ എല്ലാ ആചാരസ്ഥാനികരുടെയും കോലധാരികളുടെയും വ്യക്തിഗത അക്കൗണ്ടില്‍  3600 രൂപ  വീതം നിക്ഷേപിച്ചിട്ടുണ്ടെന്നും  മലബാര്‍ ദേവസ്വം  ബോര്‍ഡ് അസി. കമ്മീഷണര്‍ അറിയിച്ചു.

തോട്ടം തൊഴിലാളികള്‍ക്ക് ധനസഹായം
ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ ഉള്‍പ്പെട്ട തൊഴിലാളികളില്‍ നിന്നും കോവിഡ് 19 ആശ്വാസ ധനസഹായത്തിനായി അപേക്ഷ ക്ഷണിച്ചു. ക്ഷേമനിധി അംഗത്വമുള്ള എല്ലാ അംഗങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. കുടിശ്ശിക ബാധകമല്ല. പേര്, അംഗത്വ നമ്പര്‍, ആധാര്‍  നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐഎഫ്എസ് സി  നമ്പര്‍, ബ്രാഞ്ചിന്റെ പേര്, മൊബൈല്‍ നമ്പര്‍ എന്നിവ സഹിതം 8301045320 എന്ന വാടസ് ആപ്പ് നമ്പറില്‍ അപേക്ഷ സമര്‍പ്പിക്കാം.

അപേക്ഷ ക്ഷണിച്ചു
കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പിന് കീഴിലുള്ള  പെരിങ്ങോം താലൂക്ക് ആശുപത്രി, എരഞ്ഞോളി പി എച്ച് സി, ഉദയഗിരി പി എച്ച് സി, എളയാവൂര്‍ പി എച്ച് സി എന്നിവിടങ്ങളിലേക്ക് ലാബ് ടെക്‌നീഷ്യന്‍ ഗ്രേഡ് കക തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം  നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം hra3dmohknr@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ മെയ് 11ന് അഞ്ച് മണിക്ക് മുമ്പായി  അപേക്ഷ സമര്‍പ്പിക്കണം.  അപേക്ഷകര്‍ കണ്ണൂര്‍ ജില്ലയില്‍ സ്ഥിരതാമസക്കാരായിരിക്കണം.  വിശദവിവരങ്ങള്‍ക്ക് ഫോണ്‍:  04972 700194. 

date