Skip to main content

ധനസഹായം നൽകി

എറണാകുളം: കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് അപകടത്തിൽ മരണമടഞ്ഞ ഉൾനാടൻ മത്സ്യത്തൊഴിലാളിയുടെ കുടുംബത്തിന് ധനസഹായം നൽകി. പനങ്ങാട് കൂമ്പയിൽ വീട്ടിൽ കെ.പി സതീഷിന്റെ ഭാര്യ നിഷയ്ക്ക് 10 ലക്ഷം രൂപയുടെ ചെക്ക് എം. സ്വരാജ് എം.എൽ.എ കൈമാറി. കുമ്പളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീത ചക്രപാണി, വാർഡ് മെമ്പർ ഹരിദാസ്, മത്സ്യഫെഡ് ഡയറക്ടർ ബോർഡ് അംഗം ശ്രീവിദ്യ സമോദ്, ഫിഷറീസ് ഓഫീസർ കെ.ഡി ഷാലു എന്നിവർ സന്നിഹിതരായിരുന്നു.

date